കർണാടകയിൽ എം-പോക്സ് കേസ് സ്ഥിരീകരിച്ചു

കർണാടകയിൽ എം-പോക്സ് കേസ് സ്ഥിരീകരിച്ചു

ബെംഗളൂരു: കർണാടകയില്‍ വീണ്ടും മങ്കി പോക്സ് (എം-പോക്സ്) കേസ് റിപ്പോർട്ട്‌ ചെയ്തു. ദുബായിലേക്ക് യാത്ര ചെയ്ത 40 വയസ്സുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വർഷത്തെ ആദ്യ എം-പോക്സ് കേസാണിത്.

യാത്ര ചരിത്രം ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നതിനായി കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ വർഷവും സംസ്ഥാനത്ത് എം-പോക്സ് കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. പാകിസ്ഥാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് യാത്ര പശ്ചാത്തലമുള്ളവർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇവ പിന്നീട് ഭേദമായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ ആദ്യത്തെ എംപോക്സ് കേസ് 2024 സെപ്റ്റംബറിലാണ് റിപ്പോർട്ട്‌ ചെയ്തത്. കഴിഞ്ഞ മാസം കേരളത്തിൽ രണ്ട് എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

TAGS: KARNATAKA | MONKEY POX
SUMMARY: Monkey pox reported in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *