ഇന്ത്യയിലും മങ്കിപോക്സ് സംശയം; യുവാവ് ഐസൊലേഷനില്‍

ഇന്ത്യയിലും മങ്കിപോക്സ് സംശയം; യുവാവ് ഐസൊലേഷനില്‍

മങ്കിപോക്സ് ബാധിത രാജ്യത്തുനിന്ന് ഇന്ത്യയിലെത്തിയ യുവാവിന് മങ്കിപോക്സ് രോഗലക്ഷണം കണ്ടെത്തി. അതേസമയം, നിലവില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സാമ്പിൾ പരിശോധിച്ചെന്നും യുവാവ് നിരീക്ഷണത്തില്‍ ആണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

2022 മാർച്ചിലാണ് ഇന്ത്യയില്‍ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏറ്റവുമധികം രാജ്യാന്തര യാത്രക്കാരെത്തുന്ന രാജ്യങ്ങളില്‍ ഒന്നെന്ന നിലയില്‍ ഇന്ത്യയിലും ജാഗ്രത വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ മങ്കിപോക്സ് അണുബാധ വർദ്ധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നുമാണ് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച്‌ മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ ഈ സംശയാസ്പദമായ കേസ് ഉയർന്നുവന്നത്. പല ആഫ്രിക്കൻ രാജ്യങ്ങളിലും, പ്രത്യേകിച്ച്‌ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍, കേസുകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്തതിരുന്നു. ആഫ്രിക്കയ്ക്ക് പുറത്ത് സ്വീഡനിലും പാക്കിസ്ഥാനിലും കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

TAGS : MONKEYPOX | ISOLATION
SUMMARY : Monkeypox suspected in India too; Young man in isolation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *