കർണാടകയിൽ കാലവർഷം മെയ്‌ അവസാനത്തോടെ ആരംഭിച്ചേക്കും

കർണാടകയിൽ കാലവർഷം മെയ്‌ അവസാനത്തോടെ ആരംഭിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ ഇത്തവണ കാലവർഷം നേരത്തെയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റിപ്പോർട്ട്‌. സാധാരണ ജൂൺ മാസാദ്യം ആരംഭിക്കുന്ന കാലവർഷം ഇക്കുറി മെയ് അവസാനം തന്നെ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടിലുള്ളത്. ഇത്തവണ സംസ്ഥാനത്ത് ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.

സാധാരണ കേരളത്തിൽനിന്ന് കർണാടകയിലേക്ക് മൺസൂൺ എത്താൻ നാല് ദിവസമെടുക്കുമെന്ന് ബെംഗളൂരുവിലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥനായ സി.എസ്. പാട്ടീൽ പറഞ്ഞു. മെയ് അവസാനത്തോടെ കർണാടകയിൽ മഴക്കാലം ആരംഭിക്കും. തെക്കൻ ഉൾനാടൻ ജില്ലകളിലും വടക്കൻ ഉൾനാടൻ ജില്ലകളിലും 20 ശതമാനത്തിലധികം മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പിലെ ശാസ്ത്രജ്ഞർ പറഞ്ഞു.

കാലവർഷം ദുർബലമാക്കുന്ന സാഹചര്യമുണ്ടായാൽ നിലവിലുള്ള റിപ്പോർട്ടിൽ മാറ്റമുണ്ടാകുമെന്ന് കർണാടക നാച്വറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെൻ്റർ മുൻ ഡയറക്ടർ ശ്രീനിവാസ റെഡ്ഡി പറഞ്ഞു. ഇത്തരമൊരു സാഹചര്യമുണ്ടായാൽ ജൂൺ ഒന്ന് അല്ലെങ്കിൽ രണ്ട് തീയതിയിലാകും കാലവർഷം എത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS: KARNATAKA | RAIN
SUMMARY: Karnataka to receive monsoon rainfall earlier this year

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *