മാസപ്പടിക്കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

മാസപ്പടിക്കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും മാസപ്പടി കേസില്‍ ഹൈക്കോടതി നോട്ടീസ്. ഹൈക്കോടതി നടപടിയുണ്ടായിരിക്കുന്നത് മാത്യു കുഴല്‍നാടൻ്റെ ഹർജിയിലാണ്. കോടതി മുഖ്യമന്ത്രിക്കും മകള്‍ക്കും പറയാനുള്ളത് കേള്‍ക്കുന്നതായിരിക്കും. കൂടുതല്‍ നടപടിയുണ്ടാവുക അതിൻ്റെ അടിസ്ഥാനത്തിലായിരിക്കും.

കേസില്‍ ആത്മവിശ്വാസ കുറവില്ലെന്ന് പറഞ്ഞ മാത്യു കുഴല്‍നാടൻ തുടർ നടപടികള്‍ക്കായി കാത്തിരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഹർജി പരിഗണിച്ചത് ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ്. പൊതുപ്രവര്‍ത്തകന്‍ ജി ഗിരീഷ് ബാബുവിൻ്റെ ഹര്‍ജിയും കുഴല്‍നാടൻ്റെ ഹർജിയോടൊപ്പം പരിഗണനയിലുണ്ട്.

മാത്യു കുഴല്‍നാടൻ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ കോടതി ഹര്‍ജിയില്‍ അന്വേഷണം ആവശ്യമില്ലെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ റിവിഷന്‍ ഹര്‍ജിയുമായി സമീപിച്ചത്.


TAGS: KERALA| HIGHCOURT| PINARAYI VIJAYAN|
SUMMARY: Monthly case; High Court Notice to Chief Minister and Daughter

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *