ബെംഗളൂരുവിൽ വീണ്ടും സദാചാര ഗുണ്ടായിസം; ഇതരമതസ്ഥരായ സുഹൃത്തുക്കൾക്ക് നേരെ ആക്രമണം

ബെംഗളൂരുവിൽ വീണ്ടും സദാചാര ഗുണ്ടായിസം; ഇതരമതസ്ഥരായ സുഹൃത്തുക്കൾക്ക് നേരെ ആക്രമണം

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും സദാചാര ഗുണ്ടായിസം. പാർക്കിലിരുന്ന ഇതരമതസ്ഥരായ സുഹൃത്തുക്കൾക്ക് നേരെയാണ് ആക്രമണം. യുവതിയുടെ ബൂര്‍ഖ നീക്കം ചെയ്യാനാണ് അജ്ഞാതർ ആദ്യം ആവശ്യപ്പെട്ടത്. മുസ്ലീം യുവതിയുമായി എങ്ങനെയാണ് ബന്ധം സ്ഥാപിക്കുന്നതെന്ന് ചോദിച്ച് പെണ്‍കുട്ടിക്കൊപ്പമുള്ള ഹിന്ദു യുവാവിനെയും അജ്ഞാതർ ചോദ്യം ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബെംഗളൂരു പോലീസ് സ്വമേധയാ കേസെടുത്തു.

വീഡിയോയിൽ പ്രതിയോട് അധിക്ഷേപവും ചോദ്യം ചെയ്യലും നിര്‍ത്താന്‍ യുവതി അപേക്ഷിക്കുന്നുണ്ടെങ്കിലും കാര്യമുണ്ടായില്ല. ഇക്കഴിഞ്ഞ ഏപ്രിൽ 11നും സമാനമായ സംഭവം നഗരത്തിൽ റിപ്പോർട്ട്‌ ചെയ്തിരുന്നു. മുസ്ലിം യുവതിയും ഹിന്ദു യുവാവും പാര്‍ക്കില്‍ ബൈക്കില്‍ ഇരിക്കവെ പ്രായപൂര്‍ത്തിയാവാത്ത ആൺകുട്ടിയടക്കം അഞ്ചുപേരെത്തി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. എന്തുകൊണ്ടാണ് യുവതി ഹിന്ദു യുവാവിനൊപ്പം ഇരിക്കുന്നതെന്നും വീട്ടുകാരുടെ ഫോണ്‍ നമ്പര്‍ നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. നല്‍കാന്‍ വിസമ്മതിച്ചതോടെ സംഘം പെണ്‍കുട്ടിക്കൊപ്പമുള്ള യുവാവിനെ ആക്രമിച്ചിരുന്നു.

 

TAGS: BENGALURU | MORAL POLICING
SUMMARY: Moral policing reported again in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *