ബെംഗളൂരുവിൽ സദാചാര ഗുണ്ടായിസം; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ

ബെംഗളൂരുവിൽ സദാചാര ഗുണ്ടായിസം; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിക്കും ആൺസുഹൃത്തിനും നേരെ നടന്ന സദാചാര ആക്രമണത്തിൽ പ്രതികരിച്ച് ഐടി – ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ. സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേരാണ് പിടിയിലായത്.

ഇരുചക്രവാഹത്തില്‍ ഇരുന്ന് സംസാരിക്കുകയായിരുന്ന ഇരുവരുടെയും ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തുകയും പിന്നീട് ആക്രമിക്കുകയുമായിരുന്നു. അക്രമികളില്‍ ചിലര്‍ യുവാവിനെ കൈയില്‍ കരുതിയിരുന്ന വടി ഉപയോഗിച്ച് തല്ലുകയും ചെയ്തിരുന്നു. സംഭവത്തില്‍ യുവതി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പ്രതികൾ കാരണം തനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായതായി യുവതി പരാതിയിൽ പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വേറെ എന്തെങ്കിലും വിഷയമാണോ സംഭവത്തിലേക്ക് നയിച്ചത് എന്നും അന്വേഷിച്ച് വരുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

TAGS: BENGALURU | MORAL POLICING
SUMMARY: Moral policing to be strictly banned in state says minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *