ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കും

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ അനുഭവപ്പെട്ട ന്യൂനമർദ ത്തെ തുടർന്നുള്ള തണുപ്പാണ് ഇപ്പോഴും നഗരത്തിലുള്ളത്. വെള്ളിയാഴ്ച ബെംഗളൂരുവിലെ കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വരെ ഇതേ കാലാവസ്ഥ തന്നെ തുടരുമെന്ന് ഐഎംഡി അറിയിച്ചു.

ശനിയാഴ്ച നഗരത്തിലെ കുഞ്ഞാ താപനില 14 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ജനുവരി അഞ്ച് മുതൽ എട്ട് വരെ നഗരത്തിൽ കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും, കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്ന് ഐഎംഡി അറിയിച്ചു.

TAGS: KARNATAKA | WEATHER
SUMMARY: More cloudy weather in Bengaluru for upcoming days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *