കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്; തിരുവനന്തപുരം തീരത്തും അടിഞ്ഞു

കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്; തിരുവനന്തപുരം തീരത്തും അടിഞ്ഞു

ആലപ്പുഴ/കൊല്ലം: കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്. തിരുവനന്തപുരത്ത് വർക്കലയിലും മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും കണ്ടെയ്നറുകൾ കണ്ടെത്തി. പ്രദേശത്തെ സമീപവാസികൾക്ക് ജാഗ്രതാ നിർദേശം. കടലിൽ രാസ വസ്തുക്കൾ കലർന്നിട്ട് ഉണ്ടോ എന്നറിയാൻ ഉള്ള പരിശോധന ഫലം ഉടൻ ലഭ്യമാകും.

എംഎസ്സി എൽസി 3 എന്ന ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ ഇന്ന് രാവിലെ മുതൽ നീക്കം ചെയ്ത് തുടങ്ങും. ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളായതിനാൽ കടൽ മാർഗം കൊല്ലം പോർട്ടിലേക്ക് മാറ്റും. തങ്കശേരിക്ക് സമീപം ഒഴുകി നടന്ന കണ്ടെയ്നർ മത്സ്യബന്ധന ബോട്ടിൽ കെട്ടിവലിച്ച് ഇന്നലെ പോർട്ടിലെത്തിച്ചിരുന്നു. ഇന്നലെ രാത്രി വരെ 34 കണ്ടെയ്നറുകളാണ് തീരത്ത് അടിഞ്ഞിട്ടുള്ളത്. ഭൂരിഭാഗം കണ്ടെയ്നറുകളും ശൂന്യമാണ്. ചിലതിൽ അപകടകരമല്ലാത്ത വസ്തുക്കളും കണ്ടെത്തിയിരുന്നു. കൂടുതൽ കണ്ടെയ്നറുകൾ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.

അതേസമയം കൊല്ലം, ആലപ്പുഴ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും. കണ്ടെയ്നറുകൾ കൊല്ലം പോർട്ടിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. കണ്ടെയ്നറിലെ ഉൽപന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും.

ചുങ്കം അടച്ച് കമ്പനികൾക്ക് കണ്ടെയ്നറുകൾ ഏറ്റെടുക്കാം. അല്ലെങ്കിൽ സാധനങ്ങൾ കണ്ടുകെട്ടാനാണ് കസ്റ്റംസ് നീക്കം. കണ്ടയ്നറുകളിലെ മിക്ക സാധനങ്ങളും കടലിൽ നഷ്ടമായ സാഹചര്യത്തിൽ കമ്പനികൾ ഇനി ഇവ ഏറ്റെടുക്കുമോ എന്നതിൽ വ്യക്തതയില്ല. പരിശോധനകൾ പൂർത്തിയാക്കി കണ്ടെയ്നറുകൾ നാളെ കൊല്ലം പോർട്ടിലേക്ക് മാറ്റും.
<BR>
TAGS : SHIP ACCIDENT
SUMMARY : More containers arrive at the coast; Thiruvananthapuram coast also flooded

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *