ബെംഗളൂരുവിൽ കൂടുതൽ പാക് പൗരന്മാർ വ്യാജ മേൽവിലാസങ്ങളിൽ താമസിക്കുന്നതായി റിപ്പോർട്ട്‌

ബെംഗളൂരുവിൽ കൂടുതൽ പാക് പൗരന്മാർ വ്യാജ മേൽവിലാസങ്ങളിൽ താമസിക്കുന്നതായി റിപ്പോർട്ട്‌

ബെംഗളൂരു: ബെംഗളൂരുവിൽ കൂടുതൽ പാകിസ്താൻ പൗരന്മാർ വ്യാജ മേൽവിലാസങ്ങളിൽ താമസിക്കുന്നതായി റിപ്പോർട്ട്‌. സിറ്റി പോലീസ് ആഭ്യന്തര മന്ത്രി ജി. പരമേശ്വരക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ജിഗനിക്ക് സമീപത്ത് നിന്നും വ്യാജ പേരുകളിൽ താമസിച്ചിരുന്ന ഏഴ് പാക് പൗരന്മാർ പിടിയിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

നഗരത്തിൽ അനധികൃതമായി താമസിക്കുന്ന മുഴുവൻ വിദേശ പൗരൻമാരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. റോ, ഐബി തുടങ്ങിയ അന്വേഷണ ഏജൻസികൾക്കും ഈ വിവരം കൈമാറിയിട്ടുണ്ട്. ഇവർ എങ്ങനെയാണ് ബെംഗളൂരുവിൽ എത്തിയതെന്നും, വ്യാജ പാസ്‌പോർട്ട് സംബന്ധിച്ചും സമഗ്ര അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | ILLEGAL STAYING
SUMMARY: More pak nationals staying in city allegedly says min

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *