ബെംഗളൂരുവിൽ കൊതുക് ശല്യം വർധിക്കുന്നു

ബെംഗളൂരുവിൽ കൊതുക് ശല്യം വർധിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ കൊതുക് ശല്യം വർധിക്കുന്നു. ഡിസംബർ ആദ്യവാരം അനുഭവപ്പെട്ട ഫെംഗൽ ചുഴലിക്കാറ്റിന് ശേഷമാണ് നഗരത്തിൽ കൊതുക് ശല്യം വർധിച്ചിരിക്കുന്നത്. ചന്ദ്ര ലേഔട്ട്, എച്ച്എഎൽ, അന്നസാന്ദ്ര പാളയ, വിജ്ഞാൻ നഗർ, ബെല്ലന്തൂർ, വിൽസൺ ഗാർഡൻ, വിനോബ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ കൊതുക് ശല്യം രൂക്ഷമായിട്ടുണ്ട്. വിവിധ ബ്ലാക്ക് സ്പോട്ടുകളിൽ മാലിന്യം കുമിഞ്ഞുകൂടുന്നതും കൊതുക് ശല്യം വർധിക്കാനുള്ള കാരണമായി ബിബിഎംപി ചൂണ്ടിക്കാട്ടി.

ഡിസംബർ ആദ്യവാരം തുടർച്ചയായി പെയ്ത മഴ സ്ഥിതി കൂടുതൽ വഷളാക്കി. പാർക്കുകളിലും പൊതുസ്ഥലങ്ങളിലും കൊതുകുകൾ പെരുകുകയാണ്. കാൽനടയാത്രക്കാർക്കും ജോഗിംഗ് നടത്തുന്നവർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കാൻ ഫോഗിംഗും സ്പ്രേ ചെയ്യാനുള്ള ശ്രമങ്ങളും വേഗത്തിലാക്കുമെന്ന് ബിബിഎംപി അറിയിച്ചു. നിലവിൽ മൈസൂരു റോഡ്, ദീപാഞ്ജലി നഗർ പോലുള്ള സ്ഥലങ്ങളിൽ ഫോഗിംഗ്, സ്‌പ്രേയിംഗ് ടീമുകൾ വൈകുന്നേരങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ശ്രമങ്ങൾ ഊർജിതമാക്കാനാണ് പദ്ധതിയെന്നും ബിബിഎംപി ഹെൽത്ത് കമ്മീഷണർ സുരാൽകർ വികാസ് കിഷോർ പറഞ്ഞു.

TAGS: BENGALURU | MOSQUITO
SUMMARY: Mosquito menace in Bengaluru after Cyclone Fengal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *