അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നോബി കസ്റ്റഡിയില്‍

അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നോബി കസ്റ്റഡിയില്‍

ഏറ്റുമാനൂരില്‍ അമ്മയും പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ യുവതിയുടെ ഭർത്താവ് കസ്റ്റഡിയില്‍. പാറോലിക്കല്‍ ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്. തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഭാര്യയുടെയും മക്കളുടെയും ആത്മഹത്യയില്‍ നോബിക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നോബിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഏറ്റുമാനൂർ പാറോലിക്കലില്‍ വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് മക്കളെയും കൂട്ടി ഷൈനി ജീവനൊടുക്കുകയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം. നോബി ലൂക്കോസുമായി പിരിഞ്ഞു കഴിയുന്ന ഷൈനി പെണ്‍മക്കള്‍ക്കൊപ്പം പറോലിക്കലിലെ സ്വന്തം തറവാട് വീട്ടിലായിരുന്നു കഴിഞ്ഞ ഒമ്പത് മാസമായി താമസം.

നഴ്സായിരുന്ന ഷൈനി ജോലിയൊന്നും ലഭിക്കാത്തതിനാല്‍ നിരാശയിലായിരുന്നെന്നും വിവരമുണ്ട്. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്‌കൂളിലെ വിദ്യാർഥികളാണ്. ഷൈനിയുടെ മൂത്ത മകൻ എഡ്വിൻ എറണാകുളത്ത് സ്‌പോർട്സ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.

TAGS : LATEST NEWS
SUMMARY : Mother and children commit suicide by jumping in front of a train; husband Nobi in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *