നാല് വയസുകാരനെ കിണറ്റിൽ തള്ളിയിട്ടു; അമ്മ അറസ്റ്റിൽ

നാല് വയസുകാരനെ കിണറ്റിൽ തള്ളിയിട്ടു; അമ്മ അറസ്റ്റിൽ

പാലക്കാട്‌: പാലക്കാട് നാലു വയസുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ അമ്മ അറസ്റ്റിൽ. വാളയാർ സ്വദേശി ശ്വേതയാണ് അറസ്റ്റിലായത്. അമ്മ കിണറ്റിൽ തള്ളിയിട്ടതാണെന്ന് കുട്ടിയുടെ മൊഴി. ശ്വേതയെ പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. കുട്ടിയെ കഴിഞ്ഞ ദിവസം ഉച്ചയോടുകൂടിയാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. പോലീസും നാട്ടുകാരും എത്തിയിരുന്നു.

കുട്ടിയെ പുറത്തെടുത്ത് സംഭവത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് അമ്മ തള്ളിയിട്ടതാണെന്ന മൊഴി കുട്ടി നൽകിയത്. എന്നാൽ അമ്മ ഇത് നിഷേധിച്ചിരുന്നു. മകനെ ഒരു കാരണവശാലും തള്ളിയിടില്ലെന്നാണ് ശ്വേത പറഞ്ഞിരുന്നത്. കുട്ടി മൊഴിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ ആൾമറ ഉള്ള കിണറായതിനാൽ കുട്ടിക്ക് ഒറ്റയ്ക്ക് കിണറിന്റെ മുകളിൽ കയറാൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി.

TAGS: KERALA | ARREST
SUMMARY: Mother arrested for throwing four year old son into well

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *