മകളുടെ മരണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

മകളുടെ മരണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

ബെംഗളൂരു: മകളുടെ മരണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. മാണ്ഡ്യയിലാണ് സംഭവം. ലക്ഷ്മിയാണ് മരിച്ചത്. ഇവരുടെ മകൾ വിജയലക്ഷ്മി കഴിഞ്ഞ മാസം ആൺസുഹൃത്ത് ഉപേക്ഷിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.

ഹെബ്ബകവാടി ഗ്രാമത്തിൽ നിന്നുള്ള വിജയലക്ഷ്മി ബിരുദ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം മാണ്ഡ്യയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് അയൽവാസിയായ ഹരികൃഷ്ണയുമായി പെൺകുട്ടി പ്രണയത്തിലായത്. എന്നാൽ ഹരികൃഷ്ണയുടെ വിവാഹം ഉറപ്പിച്ചതോടെ വിജയലക്ഷ്മി ജീവനൊടുക്കുകയായിരുന്നു.

സംഭവത്തിൽ റെയിൽവേ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. എന്നാൽ മകളുടെ മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഹരിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ലക്ഷ്മി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ലക്ഷ്മി ജീവനൊടുക്കിയത്. ഇരു മരണങ്ങളുമായി ബന്ധപ്പെട്ട് മാണ്ഡ്യ പോലീസ് അഞ്ച് പേർക്കെതിരെ കേസെടുത്തു.

TAGS: KARNATAKA
SUMMARY: Mother ends life after daughters death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *