ഓട്ടിസം ബാധിച്ച മകളെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി; അമ്മയ്ക്ക് ജീവപര്യന്തം തടവ്

ഓട്ടിസം ബാധിച്ച മകളെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി; അമ്മയ്ക്ക് ജീവപര്യന്തം തടവ്

ബെംഗളൂരു: ഓട്ടിസം ബാധിച്ച മകളെ അപാർട്ട്മെന്റ് കെട്ടിടത്തിൽ നിന്നും താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയാ കേസിൽ ദന്തഡോക്ടറായ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 50,000 രൂപ പിഴയും ചുമത്തി. സംപാഗിരാമനഗറിൽ നിന്നുള്ള ഡോ. ബി. സുഷമക്കെതിരെയാണ് (37l വിധി. നാല് വയസുകാരിയായ മകൾ ദ്യുതിയെയാണ് ഇവർ താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്. 2022 ഓഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം.

കളിക്കാനെന്ന വ്യാജന കുട്ടിയെ കൂട്ടി ബാൽക്കണിയിലേക്ക് കൊണ്ടുപോയ ശേഷം താഴേക്ക് എറിയുകയായിരുന്നു. കുട്ടി അബദ്ധത്തിൽ താഴേക്ക് വീണെന്നായിരുന്നു ഇവർ ആദ്യം ഭർത്താവിനോടും പോലീസിനോടും പറഞ്ഞത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സംഭവം കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു.

പിന്നീടുള്ള ചോദ്യം ചെയ്യലിൽ സുഷമ കുറ്റം സമ്മതിച്ചു. ഓട്ടിസം ബാധിച്ചതിനാൽ മകളെ ഒഴിവാക്കാൻ വേറെ വഴി ഇല്ലായിരുന്നുവെന്ന് സുഷമ പോലീസിനോട് പറഞ്ഞു. 2022 ജൂലൈ 20നും കുട്ടിയെ മജസ്റ്റിക്കിൽ ഉപേക്ഷിക്കാൻ സുഷമ ശ്രമിച്ചിരുന്നു. എന്നാൽ ഭർത്താവ് പോലീസിന്റെ സഹായത്തോടെ മകളെ കണ്ടെത്തി വീട്ടിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

TAGS: BENGALURU | MURDER
SUMMARY: Bengaluru dentist gets life term for killing autistic daughter

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *