കുടുംബവഴക്ക്; മൂന്ന് വയസുകാരനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

കുടുംബവഴക്ക്; മൂന്ന് വയസുകാരനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് മൂന്നു വയസ്സുകാരനെ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ബെലഗാവിയിലാണ് സംഭവം. രാഹുൽ – ഭാഗ്യശ്രീ ദമ്പതികളുടെ മകൻ സാത്വിക് രാഹുൽ കടഗേരിയാണ് മരിച്ചത്. സംഭവത്തിൽ ഭാഗ്യശ്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് ഭാഗ്യശ്രീ സംശയിച്ചതാണ് പലപ്പോഴും ഇവർ തമ്മിൽ വഴക്കിനിടയാക്കിയത്. സംഭവദിവസവും ദമ്പതികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് പ്രകോപിതയായ ഭാഗ്യശ്രീ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

TAGS: KARNATAKA | CRIME
SUMMARY: Woman strangles 3-year-old son after fight with husband

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *