ഗീസറിൽ നിന്ന് ഗ്യാസ് ചോർച്ച; അമ്മയും മകനും മരിച്ചു

ഗീസറിൽ നിന്ന് ഗ്യാസ് ചോർച്ച; അമ്മയും മകനും മരിച്ചു

ബെംഗളൂരു: ശുചിമുറിയിലെ ഗീസറിൽ നിന്നും ഗ്യാസ് ചോർന്ന് അമ്മയും മകനും മരിച്ചു. ബെംഗളൂരു മാഗദി റോഡിൽ ജ്യോതിനഗറിലാണ് സംഭവം. ശോഭ (40), മകൻ കെ. ദിലീപ് (17) എന്നിവരാണ് മരിച്ചത്. ശോഭയുടെ മൂത്തമകളായ ശശികല വീട്ടുജോലി കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.

ദിലീപ് കുളിക്കാനായി പോയി ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാതെ വന്നതോടെ ശോഭ കുളിമുറിക്ക് അകത്ത് കയറി. ഈ സമയത്താണ് മകനെ ബോധം കെട്ട നിലയിൽ കണ്ടെത്തിയത്. മകനെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ ഇവരും ബോധംകെട്ട് വീഴുകയായിരുന്നു. വൈകുന്നേരം 6.30 ഓടെ വീട്ടിലെത്തിയ ശശികല ഇരുവരേയും അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ അടുക്കളയിലെ ചെറിയ ജനൽ അല്ലാതെ വായുകടക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതെ വന്നതാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Mother, son die due to gas geyser leak near Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *