ക്ഷേത്രക്കുളത്തിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

ക്ഷേത്രക്കുളത്തിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ക്ഷേത്രക്കുളത്തിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ബെളഗാവിയിലെ ഹിൻഡൽഗയിൽ ശനിയാഴ്ചയാണ് സംഭവം. കവിത ബസവന്ത് ജുന്നബെലഗാവോക്കർ (40), മകൻ സമർത് ബസവന്ത് ജുന്നബെലഗോക്കർ എന്നിവരാണ് മരിച്ചത്.

ഹിൻഡൽഗ ഗണപതി ക്ഷേത്രത്തിലെ കുളത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ ഇരുവരും കുളത്തിന് സമീപത്തേക്ക് പോകുന്നത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ ഹിൻഡൽഗ ക്യാമ്പ് പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Mother-son duo found dead in temple pond, suicide suspected

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *