കുടുംബവഴക്ക്; അമ്മയും മകനും തടാകത്തിൽ ചാടി ജീവനൊടുക്കി

കുടുംബവഴക്ക്; അമ്മയും മകനും തടാകത്തിൽ ചാടി ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് അമ്മയും മകനും തടാകത്തിൽ ചാടി ജീവനൊടുക്കി. ഹാസൻ ചന്നരായപട്ടണ കബ്ബള്ളി ഗ്രാമത്തിലാണ് സംഭവം. ജയന്തി (60), ഭരത് (32) എന്നിവരാണ് മരിച്ചത്. അരസിക്കെരെ താലൂക്കിലെ ബാഗുരനഹള്ളി സ്വദേശികളാണ് ഇരുവരും. ഭരത്തിന്റെ ഭാര്യ ഗീതയുമായുള്ള വഴക്കിനെ തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ഗീതയെ ഭരത് എട്ട് മാസം മുമ്പാണ് വിവാഹം ചെയ്തത്. എന്നാൽ ജയന്തിയുമായുള്ള വഴക്കിനെ തുടർന്ന് ഗീത സ്വന്തം വീട്ടിലേക്ക് മടങ്ങിപോയിരുന്നു. ഇരു കുടുംബങ്ങളും ഗ്രാമവാസികളും സമാധാന ചർച്ച നടത്തിയെങ്കിലും ഭരത് മറ്റൊരു വീട്ടിലേക്ക് താമസം മാറാതെ വിവാഹം ബന്ധം തുടരില്ലെന്ന് ഗീത വ്യക്തമാക്കിയിരുന്നു. ഇതിൽ മനം നൊന്താണ് ഇരുവരും ജീവനൊടുക്കിയത്. സംഭവത്തിൽ ഹിരേസേവ് പോലീസ് കേസെടുത്തു.

TAGS: KARNATAKA
SUMMARY: Mother-son duo end lives by jumping into lake over domestic dispute

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *