മിനി നമ്പ്യാർക്ക് മദർ തെരേസ പുരസ്‌കാരം

മിനി നമ്പ്യാർക്ക് മദർ തെരേസ പുരസ്‌കാരം

ബെംഗളൂരു: കവിത സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മദര്‍ തെരേസ പുരസ്‌കാരത്തിന് മിനി ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മാനേജിംഗ് പാര്‍ട്ണറും ബെംഗളൂരുവിലെ സാമൂഹ്യ പ്രവര്‍ത്തകയും കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി മഹിളാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ആയ മിനി നമ്പ്യാര്‍ അര്‍ഹയായി. കോഴിക്കോട് കൈരളി – ശ്രീ തീയേറ്റര്‍ സമുച്ചയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മിനി നമ്പ്യാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

മന്ത്രി എ. കെ.ശശീന്ദ്രന്‍ പുരസ്‌കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു, മുന്‍ മന്ത്രി അഹമ്മദ് ദേവര്‍, കവിത ഗ്രൂപ്പ് ദേശീയ പ്രസിഡന്റും പ്രശസ്ത നോവലിസ്റ്റുമായ ബദരി, ഡോ. ജെറി മാത്യു, ഡോ. കബീര്‍ മഞ്ചേരി, ഗായകന്‍ വി.ടി.മുരളി, സാഹിത്യകാരന്‍ യു.കെ. കുമാരന്‍, ഹൗസ് ഫെഡ് ചെയര്‍മാന്‍ കേ.സി.അബു, ഡോ. ലൈല എന്നിവര്‍ പങ്കെടുത്തു. കലാ സാംസ്‌കാരിക സാമൂഹ്യ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള വിവിധ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. തുടര്‍ന്ന് അനിഖ പ്രശാന്തിന്റെ നൃത്തപരിപാടിയും, ഷബീര്‍ഷയുടെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടായിരുന്നു. ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരിയായ മിനി നമ്പ്യാര്‍ കണ്ണൂര്‍ സ്വദേശിയാണ്.
<BR>
TAGS : MALAYALI ORGANIZATION

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *