ഷൈൻ ടോം ചാക്കോയ്ക്കെതിരായ വിന്‍സിയുടെ പരാതി ഒത്തുതീര്‍പ്പാക്കാൻ നീക്കം

ഷൈൻ ടോം ചാക്കോയ്ക്കെതിരായ വിന്‍സിയുടെ പരാതി ഒത്തുതീര്‍പ്പാക്കാൻ നീക്കം

കൊച്ചി: സിനിമാ സെറ്റില്‍വച്ച്‌ മോശമായി പെരുമാറിയെന്ന നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടി വിൻസി അലോഷ്യസിന്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമമെന്ന് വിവരം. ഇന്റേണല്‍ കമ്മിറ്റി യോഗത്തില്‍ ഷൈൻ നടിയോട് മാപ്പ് പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. ഭാവിയില്‍ മോശം പെരുമാറ്റം ഉണ്ടാവില്ലെന്ന് ഷൈൻ ഉറപ്പുനല്‍കി.

ബോധപൂർവ്വം തെറ്റ് ചെയ്തിട്ടില്ല. പെരുമാറ്റത്തില്‍ ശ്രദ്ധിക്കാമെന്നും ഷൈൻ ഇന്റേണല്‍ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നുമാണ് വിവരം. ഇന്റേണല്‍ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുമെന്നാണ് യോഗത്തില്‍ വിൻസി നിലപാട് എടുത്തത്. പോലീസില്‍ പരാതി നല്‍കാനില്ലെന്നും വിൻസി ആവർത്തിച്ചു. ഷൈനെതിരെ തിടുക്കത്തില്‍ നടപടി വേണ്ടെന്ന നിലപാടിലാണ് താരസംഘടന.

ഫിലിം ചേംബറും താര സംഘടനയും ഇന്റേണല്‍ കമ്മിറ്റി യോഗത്തിന്റെ റിപ്പോ‌ർട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോർട്ട് ഇന്നുതന്നെ ലഭിക്കുമെന്നാണ് സൂചന. ഇരുഭാഗത്തിനും പറയാനുള്ളത് കേട്ടതിനാല്‍ അന്തിമ റിപ്പോ‌ർട്ട് തയ്യാറാക്കി ഫിലിം ചേമ്പറിന്റെ മോണിറ്ററിംഗ് കമ്മിറ്റിക്ക് കൈമാറുകയാണ് അടുത്ത നടപടി. റിപ്പോർട്ടില്‍ ഗൗരവകരമായ പരാമർശങ്ങള്‍ ഉണ്ടെങ്കില്‍ ഷൈനെതിരെ നടപടി സ്വീകരിക്കാനും കമ്മിറ്റിക്ക് നിർദേശിക്കാം.

TAGS : VINCEY ALOYSIUS | SHINE TOM CHACKO
SUMMARY : Move to settle Vinci’s complaint against Shine Tom Chacko

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *