ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. ബെളഗാവി ചിക്കൊടി താലൂക്കിലെ ജൈനപുര ഗ്രാമത്തിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. വ്യവസായിയും കോൺഗ്രസ് പ്രവർത്തകനുമായ മുല്ല പ്ലോട്ട് സ്വദേശി ഫൈറോസ് ബഡഗാവാണ് മരിച്ചത്. ബെളഗാവിയിൽ നിന്ന് ചിക്കോടിയിലേക്ക് മടങ്ങവെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കത്തിക്കരിഞ്ഞ കാറിനുള്ളിൽ നിന്നും ഡ്രൈവറുടെ അസ്ഥികൾ മാത്രമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ജില്ലയിൽ നിന്നുള്ള നിയമസഭാ കൗൺസിൽ അംഗം പ്രകാശ് ഹുക്കേരി സംഭവസ്ഥലം സന്ദർശിച്ചു. ഈ റോഡിൽ മോഷണങ്ങൾ വർധിക്കുന്നുണ്ടെന്നും സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബെളഗാവി സിറ്റി പോലീസ് കേസെടുത്തു.

TAGS: KARNATAKA | FIRE
SUMMARY: Man burnt alive after car catches fire near Chikkodi village

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *