മകന്റെ കരിയർ നശിപ്പിച്ചത് എം. എസ്. ധോണി; ഗുരുതര ആരോപണവുമായി യുവരാജ് സിംഗിന്റെ പിതാവ്

മകന്റെ കരിയർ നശിപ്പിച്ചത് എം. എസ്. ധോണി; ഗുരുതര ആരോപണവുമായി യുവരാജ് സിംഗിന്റെ പിതാവ്

ക്രിക്കറ്റ്‌ താരം എം.എസ്. ധോണിക്കെതിരെ ഗുരുതര ആരോപണവുമായി യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. ജീവിതത്തില്‍ ഒരിക്കലും ധോണിക്ക് മാപ്പ് നല്‍കില്ലെന്ന് യോഗ്‌രാജ് പറഞ്ഞു. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ധോണിയാണ് യുവരാജിന്റെ കരിയര്‍ നശിപ്പിച്ചതെന്നും ധോണിയുടെ സ്വാധീനമില്ലായിരുന്നെങ്കില്‍ യുവരാജിന്റെ കരിയര്‍ നാലഞ്ചു കൊല്ലം കൂടി തുടരുമായിരുന്നുവെന്നും യോഗ്‌രാജ് സിംഗ് പറഞ്ഞു.

ഇതിന് എം.എസ്. ധോണിയോട് ക്ഷമിക്കില്ല. കണ്ണാടിയില്‍ അദ്ദേഹം സ്വന്തം മുഖം നോക്കണം, അദ്ദേഹം വളരെ വലിയ ക്രിക്കറ്റ് കളിക്കാരനാണ്, പക്ഷേ മകനെതിരെ ചെയ്തതെല്ലാം ഇപ്പോള്‍ പുറത്തുവരുന്നുവെന്നും യോഗ് രാജ് പറഞ്ഞു.

ധോണിക്കെതിരെ യോഗ്‌രാജ് സിങ് രൂക്ഷമായി പ്രതികരിക്കുന്നത് ഇതാദ്യമല്ല. ധോണിയുടെ മോശം പ്രവൃത്തികള്‍ കാരണം 2024 ഐപിഎല്‍ സിഎസ്‌കെക്ക് നഷ്ടമായെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. യുവരാജിനോട് ധോണിക്ക് അസൂയയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

TAGS: SPORTS | MS DHONI | YUVRAJ SING
SUMMARY: MS Dhoni destroyed cricket career of Yuvraj sing alleges his father

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *