ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍; ചരിത്രനേട്ടവുമായി മിച്ചൽ സ്റ്റാര്‍ക്ക്

ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍; ചരിത്രനേട്ടവുമായി മിച്ചൽ സ്റ്റാര്‍ക്ക്

ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ബംഗ്ലാദേശിനെതിരായ ടി-20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയതോടെയാണ് റെക്കോര്‍ഡ് സ്റ്റാര്‍ക്കിനു സ്വന്തമായത്.

ഏകദിന, ടി-20 ലോകകപ്പുകളിലെ മൊത്തം പ്രകടനമാണ് റെക്കോര്‍ഡിന്റെ മാനദണ്ഡം. രണ്ട് ലോകകപ്പുകളില്‍ നിന്നായി സ്റ്റാര്‍ക്ക് 95 വിക്കറ്റുകള്‍ ഇതുവരെ വീഴ്ത്തി. ശ്രീലങ്കന്‍ ഇതിഹാസ പേസര്‍ ലസിത് മലിംഗയേയാണ് സ്റ്റാര്‍ക്ക് പിന്തള്ളിയത്. മലിംഗയ്ക്ക് 94 വിക്കറ്റുകള്‍.

ഏകദിന ലോകകപ്പില്‍ സ്റ്റാര്‍ക്ക് 65 വിക്കറ്റുകളും ടി20യില്‍ 30 വിക്കറ്റുകളുമാണ് നേടിയത്. മൊത്തം 52 കളികളാണ് താരം രണ്ട് ലോകകപ്പുകളിലായി കളിച്ചത്. മലിംഗ രണ്ട് ലോകകപ്പുകളിലുമായി 60 മത്സരങ്ങളാണ് കളിച്ചത്. 56 വിക്കറ്റുകള്‍ ഏകദിന ലോകകപ്പിലും 38 വിക്കറ്റുകള്‍ ടി-20 ലോകകപ്പിലും വീഴ്ത്തി.

ഷാകിബ് അല്‍ ഹസനാണ് മൂന്നാമത്. താരം 77 മത്സരങ്ങളില്‍ നിന്നു 92 വിക്കറ്റുകള്‍ വീഴ്ത്തി. 43 ഏകദിന ലോകകപ്പിലും 49 വിക്കറ്റുകള്‍ ടി-20 ലോകകപ്പിലും ഷാകിബ് നേടി. ട്രെന്റ് ബോള്‍ട്ടാണ് നാലാം സ്ഥാനത്ത്. താരം 47 മത്സരങ്ങളില്‍ നിന്നു 87 വിക്കറ്റുകള്‍ നേടി. 53 ഏകദിനത്തിലും 34 ടി20യിലും. അഞ്ചാമത് ശ്രീലങ്കന്‍ ഇതിഹാസമായ മുത്തയ്യ മുരളീധരനാണ്.

TAGS: SPORTS| WORLDCUP
SUMMARY: Mitchell stark creates record in bowling gaining maximum wickets

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *