വ്യക്തിപരമായ പകപോക്കലാണ് മുഡ അഴിമതി ആരോപണം; സിദ്ധരാമയ്യ

വ്യക്തിപരമായ പകപോക്കലാണ് മുഡ അഴിമതി ആരോപണം; സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി ആരോപണം വ്യക്തിപരമായ പകപോക്കലാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ മുഖ്യമന്ത്രിയായി തിരിച്ചെത്തിയതിൽ ചിലർക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അംബേദ്കർ ഭവനിൽ ഇന്ത്യൻ ഭരണഘടനാ ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നയങ്ങളെ രൂക്ഷമായി സിദ്ധരാമയ്യ വിമർശിച്ചു. പ്രതിപക്ഷ നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടന നടപ്പാക്കുന്നതിനെ പ്രതിപക്ഷത്തിലെ ഉന്നതർ എതിർത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണങ്ങൾ നിരവധി കെട്ടിച്ചമച്ചിട്ടും ഉപതിരഞ്ഞെടുപ്പിലെ ജയം ഭരണഘടനയിലെ ജനങ്ങൾക്കുള്ള വിശ്വാസം തെളിയിച്ചുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Muda allegation im only personal venegance, says cm

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *