‘മുഡ’കേസ്; ലോകായുക്ത അന്വേഷണം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

‘മുഡ’കേസ്; ലോകായുക്ത അന്വേഷണം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എതിരായ മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിൽ ലോകായുക്ത നടത്തിവരുന്ന അന്വേഷണം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ സ്നേഹമയി കൃഷ്ണ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ വിധി.

സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അന്തിമവിധി വരുന്നത് വരെയാണ് ലോകായുക്ത അന്വേഷണം തടഞ്ഞിരിക്കുന്നത്. ലോകായുക്ത പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കോടതിയിൽ സമർപ്പിക്കാനുള്ള സമയം ജനുവരി 28 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. അന്തിമ റിപ്പോർട്ട് ഡിസംബർ 24-ന് സമർപ്പിക്കാനാണ് നേരത്തെ ജനപ്രതിനിധികളുടെ കോടതി ലോകായുക്തയോട് ആവശ്യപ്പെട്ടത്.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ മൈസൂരുവിൽ 14 പാർപ്പിട പ്ലോട്ടുകൾ അനുവദിച്ചു നൽകിയതിൽ  ക്രമക്കേട് ഉണ്ടെന്നാണ് കേസ്. കേസില്‍  സിദ്ധരാമയ്യയെയും ഭാര്യയേയും ലോകായുക്ത  നേരത്തെ ചോദ്യം ചെയ്തിരുന്നു.
<br>
TAGS : MUDA SCAM
SUMMARY : ‘Muda’ case; The High Court temporarily stayed the Lokayukta investigation

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *