ഭൂമി അനുവദിച്ചതിൽ ക്രമക്കേട്; മുഡ മുൻ കമ്മീഷണർ ഇഡിക്ക് മുമ്പിൽ ഹാജരായി

ഭൂമി അനുവദിച്ചതിൽ ക്രമക്കേട്; മുഡ മുൻ കമ്മീഷണർ ഇഡിക്ക് മുമ്പിൽ ഹാജരായി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് (മുഡ) ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് അതോറിറ്റി മുൻ ചെയർമാൻ കെ. മാരിഗൗഡ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. ശാന്തിനഗറിലെ ഏജൻസിയുടെ ഓഫീസിലെത്തി മാരിഗൗഡ മൊഴി രേഖപ്പെടുത്തി.

കേസുമായി ബന്ധപ്പെട്ട് മൈസൂരു ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥനും റായ്ച്ചൂർ കോൺഗ്രസ് എംപിയുമായ ജി. കുമാർ നായിക്കിനെയും സിദ്ധരാമയ്യയുടെ പേഴ്‌സണൽ അസിസ്റ്റൻ്റ് സി.ടി. കുമാറിനെയും ഇഡി ബുധനാഴ്ച മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ മരിഗൗഡ കഴിഞ്ഞ മാസം മുഡ ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. മുഡ ഏറ്റെടുത്ത ഭൂമിക്ക്‌ പകരമായി ബി എം പാർവതിക്ക്‌ കൂടുതൽ മൂല്യമുള്ള 14 പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേടിൽ സിദ്ധരാമയ്യ അടക്കമുള്ളവർ ലോകായുക്ത, ഇഡി അന്വേഷണം നേരിടുകയാണ്‌.

TAGS: KARNATAKA | MUDA SCAM
SUMMARY: Ex-MUDA chairman Marigowda appears before ED for questioning

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *