മുഡ ഭൂമിയിടപാട് കേസ്; ലോകായുക്ത പോലീസ് റിപ്പോർട്ട് സമർപ്പിച്ചു
Bengaluru: Karnataka Chief Minister Siddaramaiah addresses a press conference on MUDA issues at Vidhana Soudha

മുഡ ഭൂമിയിടപാട് കേസ്; ലോകായുക്ത പോലീസ് റിപ്പോർട്ട് സമർപ്പിച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും ഉൾപ്പെട്ട മുഡ കേസിൽ ലോകായുക്ത പോലീസ് ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസ് ജനുവരി 27ന് കോടതി പരിഗണിക്കും. അതേസമയം അന്വേഷണ വിവരങ്ങൾ വെളിപ്പെടുത്താൻ ലോകായുക്ത ഉദ്യോഗസ്ഥർ തയ്യാറായില്ല.

മൈസൂരുവിലെ സാമൂഹിക പ്രവർത്തകനായ സ്നേഹമയി കൃഷ്ണ നൽകിയ പരാതിയെ തുടർന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി സെപ്റ്റംബർ 25 നാണ് മൈസൂരുവിലെ ലോകായുക്ത പോലീസിനോട് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ്‌ലോത് അനുമതി നൽകിയതിനെത്തുർന്നായിരുന്നു കോടതിയുടെ നിർദേശം.

സർക്കാരിനുകീഴിലുള്ള ലോകായുക്ത പോലീസ് മുഖ്യമന്ത്രിക്കെതിരേ നടത്തുന്ന അന്വേഷണം ശരിയായ രീതിയിലാകില്ലെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സ്നേഹമയി കൃഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ പാ​ർ​വ​തി​യു​ടെ പേ​രി​ൽ മൈ​സൂ​രു കേ​സ​രൂ​രി​ലു​ണ്ടാ​യി​രു​ന്ന 3.36 ഏ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​ക്ക് പ​ക​രം 56 കോ​ടി വി​ല​യു​ള്ള 14 പ്ലോ​ട്ട് മൈ​സൂ​രു അ​ർ​ബ​ൻ ഡെ​വ​ല​പ്​​മെ​ന്റ് അ​തോ​റി​റ്റി (മു​ഡ) അ​നു​വ​ദി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ, ത​ന്റെ ഭാ​ര്യ​യു​ടെ പേ​രി​ൽ മൈ​സൂ​രു​വി​ലു​ള്ള ഭൂ​മി മൈ​സൂ​രു ന​ഗ​ര വി​ക​സ​ന അ​തോ​റി​റ്റി (മു​ഡ) പൂ​ർ​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഏ​റ്റെ​ടു​ക്കു​ക​യും ലേ​ഔ​ട്ട് രൂ​പ​പ്പെ​ടു​ത്തി പ്ലോ​ട്ടു​ക​ളാ​ക്കി വി​ൽ​ക്കു​ക​യുമാണ് ചെ​യ്തെ​ന്നും ന​ഷ്ട​പ്പെ​ട്ട ഭൂ​മി​ക്ക് തു​ല്യ​മാ​യി 14 ഇ​ട​ങ്ങ​ളി​ൽ പ്ലോ​ട്ട് അ​നു​വ​ദി​ക്കു​ക​യായിരുന്നുവെന്നും സി​ദ്ധ​രാ​മ​യ്യ പറയുന്നു. ഭൂമി കൈമാറ്റത്തിന്റെ പേരിൽ കേസ് വന്നതോടെ 14 പ്ലോട്ടുകളും പാർവതി മുഡയ്ക്ക് തിരിച്ചു രജിസ്റ്റർ ചെയ്തുനൽകിയിരുന്നു.

സിദ്ധരാമയ്യ ഒന്നും ഭാര്യ ബി.എം. പാർവതി, ഭാര്യാ സഹോദരൻ ബി. മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ. ദേവരാജ് എന്നിവർ യഥാക്രമം രണ്ടു മുതൽ നാലുവരെയുമാണ് കേസിലെ പ്രതികള്‍. 1988ലെ അഴിമതി തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കർണാടക ഭൂമി പിടിച്ചെടുക്കൽ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
<BR>
TAGS : MUDA SCAM
SUMMARY : Muda land transfer case; Lokayukta submits police report;

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *