മുല്ലപ്പെരിയാര്‍ അണക്കെട്ട്; പുതിയ മേല്‍നോട്ടസമിതി രൂപീകരിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട്; പുതിയ മേല്‍നോട്ടസമിതി രൂപീകരിച്ചു

ഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കാൻ പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ച്‌ കേന്ദ്ര സർക്കാർ. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനെ സമിതിയുടെ അദ്ധ്യക്ഷനായും നിയമിച്ചു. നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാർ മേല്‍നോട്ട സമിതി പിരിച്ചുവിട്ടതിന് ശേഷമാണ് പുതിയ സമിതി രൂപീകരിച്ചത്.

ഏഴ് അംഗങ്ങളാണ് മേല്‍നോട്ട സമിതിയിലുണ്ടാകുക. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയർമാനും കേരളത്തിന്റെ ഇറിഗേഷൻ വകുപ്പ് ചെയർമാൻ എന്നിവർ സമിതിയിലെ അംഗങ്ങളായിരിക്കും. മുമ്പ് ജല കമ്മീഷൻ അദ്ധ്യക്ഷനായിരുന്നു മേല്‍നോട്ട സമിതിയുടെ ചെയർമാൻ. എന്നാല്‍ ഇത് മാറ്റി ദേശീയ ഡാം സേഫ്റ്റി അതോറിറ്റി ചെയർമാനെ അദ്ധ്യക്ഷനാക്കുകയായിരുന്നു.

അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പരിശോധിക്കാൻ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. വിഷയം ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് കേന്ദ്ര ജലകമ്മീഷൻ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് സർക്കാർ നടപടി.

TAGS : MULLAPPERIYAR DAM
SUMMARY : Mullaperiyar Dam; A new supervisory committee has been formed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *