അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണം, നിലവില്‍ ആശങ്കയില്ല; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച്‌ മന്ത്രി റോഷി അഗസ്റ്റിന്‍

അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണം, നിലവില്‍ ആശങ്കയില്ല; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച്‌ മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലവില്‍ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കും. അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടുക്കി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഡാം തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തില്‍ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചയ്തു. ഡാമിൻ്റെ സുരക്ഷയെ സംബന്ധിച്ച്‌ ആശങ്ക പരത്തുന്ന പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും സജീവമായ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം.

റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാര്‍ അടക്കം പങ്കെടുത്തു. മുല്ലപ്പെരിയാര്‍ വിഷയത്തിലെ ആശങ്കകളും തുടര്‍നടപടികളും യോഗം ചര്‍ച്ച ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യും. കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.

ഡാമിന്റെ സുരക്ഷ സംബന്ധിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യമുന്നയിച്ച്‌ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയും ഉപസമിതിയും ഡാമിന്റെ സുരക്ഷാ പരിശോധനകളും നടത്തിയിരുന്നു.

TAGS : MULLAPERIYAR | ROSHI AGASTIN
SUMMARY : Unnecessary propaganda should be avoided and is not currently a concern; Minister Roshi Augustine reacting on Mullaperiyar issue

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *