മുല്ലപ്പെരിയാർ സുരക്ഷാപരിശോധന: കേരളം ഡാം സുരക്ഷാ വിദഗ്‌ധനെ നിയോഗിച്ചു

മുല്ലപ്പെരിയാർ സുരക്ഷാപരിശോധന: കേരളം ഡാം സുരക്ഷാ വിദഗ്‌ധനെ നിയോഗിച്ചു

തിരുവനന്തപുരം: കേന്ദ്ര ജലകമീഷനിലും സുപ്രീംകോടതിയിലും കേരളത്തിനുവേണ്ടി അന്തർസംസ്ഥാന ജലവിഷയം കൈകാര്യം ചെയ്യാൻ ഡാം സുരക്ഷാ വിദഗ്‌ധനായ ജെയിംസ്‌ വിൽസനെ നിയോഗിച്ചു. മുല്ലപ്പെരിയാർ സ്പെഷ്യൽ സെൽ മുൻ അംഗമായിരുന്ന വില്‍സന്‍ കെഎസ്‌ഇബി ഡെപ്യൂട്ടി ചീഫ്‌ എൻജിനീയർ (സിവിൽ) ആണ്..

മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ കേന്ദ്ര ജല കമ്മിറ്റി തമിഴ്‌നാടിന് നിർദേശം നൽകിയിരുന്നു. കേരളത്തിന്റെ ആവശ്യം ന്യായമാണെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും എന്നതാണ് കേരളത്തിന്റെ നയം. കാവേരി ജലതർക്ക ട്രൈബ്യൂണലിലും ജെയിംസ്‌ വിൽസൻ കേരളത്തെ പ്രതിനിധാനം ചെയ്യും.
<BR>
TAGS : MULLAPERIYAR | KERALA
SUMMARY : Mullaperiyar security probe. Kerala appoints expert

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *