മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം;  സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം ആണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തമിഴ്നാട് സർക്കാർ ഫയൽ ചെയ്ത പുതിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അണക്കെട്ടിലെ അറ്റകുറ്റ പണികൾ നടത്തിയാൽ ജല നിരപ്പ് 152 അടി വരെയായി ഉയർത്താം എന്ന് തമിഴ്നാട് സത്യവാങ്മൂലത്തിൽ പറഞ്ഞു. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കണമെന്നും തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു.

എന്നാൽ അറ്റകുറ്റപ്പണി നടത്തണമെന്ന കോ‌ടതി നിർദേശം കേരളം പാലിക്കുന്നില്ലെന്ന് തമിഴ്നാട് കുറ്റപ്പെടുത്തി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച് മേൽനോട്ട സമിതി നേരത്തെ പഠനം നടത്തിയിരുന്നു. മേൽനോട്ട സമിതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാൻ കേരള സർക്കാരിന് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. മരങ്ങൾ മുറിച്ച് റിസർവ് ചെയ്യുക, ബോട്ടുകൾക്ക് കടന്നുപോകാൻ അനുവദിക്കുക, റോഡുകൾ നിർമ്മിക്കുക തുടങ്ങിയ ജോലികൾ നടത്താൻ കേരള സർക്കാരിനോട് ഉത്തരവിടണമെന്ന് തമിഴ്‌നാട് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തിങ്കളാഴ്ച സുപ്രീം കോടതിയിൽ വീണ്ടും പരിഗണിക്കും.

TAGS: NATIONAL | MULLAPPERIYAR DAM
SUMMARY: Tamil Nadu says Mullaperiyar dam is safe in Supreme court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *