ഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ പാർക്കിംഗ് ഇന്ന് തുറക്കും

ഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ പാർക്കിംഗ് ഇന്ന് തുറക്കും

ബെംഗളൂരു: ഫ്രീഡം പാർക്കിൽ ബിബിഎംപി നിർമിച്ച മൾട്ടി ലെവൽ പേ ആൻഡ് പാർക്ക് സൗകര്യം ഇന്ന് തുറക്കും. 80 കോടി രൂപ ചെലവിലാണ് പാർക്കിംഗ് സൗകര്യം നിർമിച്ചിരിക്കുന്നത്. ഭൂഗർഭ മെട്രോ സ്റ്റേഷനുകൾക്ക് സമാനമായി വിധാൻ സൗധയുടെ പെയിൻ്റിംഗുകൾ, യക്ഷഗാന പെയിന്റിംഗ്, മൈസൂരു ദസറയിലെ ജമ്പോ സവാരി ചിത്രങ്ങൾ എന്നിവ പാർക്കിംഗ് സ്ഥലത്തെ ആകർഷണീയമാക്കിയിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

600 കാറുകളും 750 ബൈക്കുകളും ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ടെന്ന് ബിബിഎംപി എഞ്ചിനീയർ ഇൻ ചീഫ് ബിഎസ് പ്രഹ്ലാദ് പറഞ്ഞു. പാർക്കിംഗ് സൗകര്യത്തിൽ വിപുലമായ സ്മാർട്ട് പാർക്കിംഗ് സാങ്കേതികവിദ്യ സ്ഥാപിച്ചിട്ടുണ്ട്. ടോയ്‌ലറ്റുകൾ, ഇലക്ട്രിക് വാഹനങ്ങൾ ചാർജുചെയ്യൽ, വീൽചെയറുകൾ, ആംബുലൻസ് സേവനങ്ങൾ എന്നിവയും കെട്ടിടത്തിൽ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

2021 നവംബർ മുതൽ ഫ്രീഡം പാർക്കിൽ പാർക്കിംഗ് വലിയ പ്രശ്നമായിരുന്നു. ഇത് കാരണം ഈ റൂട്ടിൽ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. പാർക്കിംഗ് സൗകര്യം ആരംഭിക്കാൻ ബിബിഎംപി എട്ട് തവണ ടെൻഡർ വിളിച്ചിട്ടും ഒരു സ്വകാര്യ ഓപ്പറേറ്ററും ഇതിനോട് താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

ഒടുവിൽ ഈ വർഷം ജനുവരിയിൽ ബെംഗളൂരു ആസ്ഥാനമായുള്ള പ്രിൻസ്‌റോയൽ പാർക്കിംഗ് സൊല്യൂഷൻ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡിന് പ്രതിവർഷം 1.55 കോടി രൂപയ്ക്കാണ് ബിബിഎംപി കരാർ നൽകിയത്.

TAGS: PARKING| BENGALURU UPDATES
SUMMARY: Multi level pay parking at freedom park to open today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *