ഐഎസ്എൽ; മുംബൈയോട് തോല്‍വിയേറ്റു വാങ്ങി ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എൽ; മുംബൈയോട് തോല്‍വിയേറ്റു വാങ്ങി ബ്ലാസ്‌റ്റേഴ്‌സ്

മുംബൈ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ച് മുംബൈ സിറ്റി. രണ്ട് ഗോളിന്റെ സമനില പിടിച്ചിട്ടും വരുത്തിയ പിഴവിലാണ് പതിവ് തോല്‍വിയേറ്റ് വാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ് മടങ്ങിയത്. മുംബൈയില്‍ നടന്ന എവേ മാച്ചില്‍ 3-2നായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി.

മുംബൈക്കായി നിക്കോളോസ് കരെലിസ് രണ്ടും നദാന്‍ അഷര്‍ റോഡ്രിഗസ് ഒരു ഗോളും നേടിയപ്പോള്‍ ജീസസ് ജിമനെസ്, ക്വാമി പെപ്ര എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തു. ബെംഗളൂരു എഫ്സിയോട് കഴിഞ്ഞ മത്സരത്തിലേറ്റ തോല്‍വിയുടെ ഭാരം കുറക്കാന്‍ മൈതാനത്തിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇരട്ടി പ്രഹരം നല്‍കുകയായിരുന്നു മുംബൈ സിറ്റി. ഒന്നാം പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്.

തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് 13 ടീമുകളുള്ള ലീഗില്‍ 10ാം സ്ഥാനത്തേക്ക് താഴ്ന്നു. ഏഴ് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് സമനിലയുമാണ് സമ്പാദ്യം. ആറ് പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന് നേടാനായത്. ഇന്നത്തെ വിജയത്തോടെ ഒമ്പത് പോയിന്റുമായി മുംബൈ എഫ്‌സി പത്താം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

TAGS: SPORTS | ISL
SUMMARY: Mumbai city won in ISL over kerala blasters

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *