മുംബൈയിലെ ഫാക്ടറിയില്‍ സ്‌ഫോടനം; മരണം എട്ടായി, 60 പേർക്ക് പരുക്ക്

മുംബൈയിലെ ഫാക്ടറിയില്‍ സ്‌ഫോടനം; മരണം എട്ടായി, 60 പേർക്ക് പരുക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും മരണം എട്ടായി. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.സ്‌ഫോടനത്തില്‍ 60 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. പരുക്കേറ്റവരെ എയിംസിലും നെപ്ടൂണ്‍, ഗ്ലോബല്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് 1.30-നായിരുന്നു സ്‌ഫോടനം. ഫാക്ടറിയില്‍നിന്ന് വന്‍ ശബ്ദത്തോടെ മൂന്ന് സ്‌ഫോടനങ്ങള്‍ കേട്ടതായാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. കെട്ടിടത്തനുള്ളില്‍നിന്ന് മുഴുവന്‍ ആളുകളേയും ഒഴിപ്പിക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. ഡ്രോണുകള്‍ ഉപയോ?ഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. അ?ഗ്‌നിരക്ഷാസേനയും ആംബുലന്‍സും സ്ഥലത്തുണ്ട്.

കാര്‍ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനലുകള്‍ തകര്‍ന്നു. സ്‌ഫോടനശബ്ദം കിലോമീറ്ററുകള്‍ അകലെവരെ കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സമീപത്തെ ക്ഷേത്രത്തിലും സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. നിരവധി ഭക്തര്‍ ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു അപകടം. ഇവരെ, സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

ഫാക്ടറിയില്‍നിന്ന് എട്ട് പേരെ ഒഴിപ്പിച്ചതായി അപകടസ്ഥലം സന്ദര്‍ശിച്ചതിന് ശേഷം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയും അപകടസ്ഥലം സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *