ഐപിഎൽ; വിജയക്കുതിപ്പ് തുടർന്ന് മുംബൈ ഇന്ത്യൻസ്

ഐപിഎൽ; വിജയക്കുതിപ്പ് തുടർന്ന് മുംബൈ ഇന്ത്യൻസ്

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് ആറാം ജയം. ലഖ്നൗ സൂപ്പർ ജയന്റ്സിനെ 54 റൺസിന് തകർത്തു. 216 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലഖ്നൗ നിരയിലെ ആരെയും കാര്യമായി നിലയുറപ്പിച്ചില്ല മുംബൈ ബൗളർമാർ. ആകെ പൊരുതി നോക്കിയത് 35 റൺസെടുത്ത ആയുഷ് ബദോനിയും 34 റൺസെടുത്ത മിച്ചൽ മാർഷും മാത്രമാണ്. നാല് റൺസിന് പുറത്തായി ഋഷഭ് പന്ത് വീണ്ടും പരാജയമായി.

ജസ്പ്രീത് ബുംറ നാല് വിക്കറ്റെടുത്തപ്പോൾ ട്രന്റ് ബോൾട്ട് മൂന്ന് വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് റിയാൻ റിക്കിൾട്ടന്റെയും സൂര്യ കുമാർ യാദവിന്റെ അർധസെഞ്ചുറികളുടെ കരുത്തിലാണ് 7 വിക്കറ്റിന് 215 റൺസെടുത്തത്. റിക്കിൾട്ടൻ 58 റൺസെടുത്തപ്പോൾ 54 റൺസുമായി സൂര്യ ഓറഞ്ച് ക്യാപും സ്വന്തമാക്കി. 12 പോയിന്റോടെ മുംബൈ മുന്നേറിയപ്പോൾ അഞ്ചാം തോൽവി വഴങ്ങിയ ലഖ്നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ കൂടുതൽ മങ്ങുകയാണ്.

TAGS: SPORTS | IPL
SUMMARY: Mumbai Indians won against Lucknow in Ipl

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *