വനിതാ പ്രീമിയര്‍ ലീഗ്; കിരീടം ചൂടി മുംബൈ, എട്ട് റണ്‍സിന് കീഴടങ്ങി ഡൽഹി

വനിതാ പ്രീമിയര്‍ ലീഗ്; കിരീടം ചൂടി മുംബൈ, എട്ട് റണ്‍സിന് കീഴടങ്ങി ഡൽഹി

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് 2025 ടി20 ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യന്‍സിന്. കലാശപ്പോരാട്ടത്തില്‍ എട്ട് റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. ഡിസിയുടെ റണ്‍ ചേസിങ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 141 റണ്‍സില്‍ അവസാനിച്ചു. ബാറ്റിങിലും ബൗളിങിലും ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തില്‍ 44 പന്തില്‍ 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ ആണ് മുംബൈയുടെ വിജയശില്‍പി.

വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ രണ്ട് തവണ ജേതാക്കളാവുന്ന ആദ്യ ടീമാണ് മുംബൈ ഇന്ത്യന്‍സ്. 2023 ലെ ആദ്യ പതിപ്പിലും കിരീടം നേടിയിരുന്നു. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഫൈനല്‍ യോഗ്യത നേടിയിട്ടും ഡല്‍ഹി ക്യാപിറ്റല്‍സിന് ഒരു തവണ പോലും കിരീടം നേടാനായില്ല.

150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് വേണ്ടി 26 പന്തില്‍ 40 റണ്‍സുമായി മാരിസാന്‍ കാപ്പ് പോരാടിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. പ്രമുഖ താരം ജെമിമ റോഡ്രിഗസ് 21 പന്തില്‍ 30 റണ്‍സും നിക്കി പ്രസാദ് 23 പന്തില്‍ പുറത്താവാതെ 25 റണ്‍സും നേടി. എന്നാല്‍ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെ ജയിക്കാമായിരുന്ന മല്‍സരം ഡല്‍ഹി കൈവിടുകയായിരുന്നു.

TAGS: SPORTS | CRICKET
SUMMARY: Mumbai Indians once more win title in wpl

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *