മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ പാത തുറന്നു

മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ പാത തുറന്നു

മുംബൈ: ബാന്ദ്ര–കുർള കോംപ്ലക്സിലേക്കുള്ള (ബികെസി) ഭൂഗർഭ മെട്രോ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടനത്തിന് ശേഷം സാന്താക്രൂസ് സ്റ്റേഷൻ വരെയും അവിടെ നിന്ന് തിരിച്ചും പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തു.

കൊളാബ-ബാന്ദ്ര മെട്രോ ലൈൻ 3 ആദ്യഘട്ടത്തിന്റെ ഭാഗമായ അക്വാ ലൈനിലാണ് ഭൂഗർഭ പാത. പൂർണ്ണമായും ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന മെട്രോലൈൻ നഗരത്തിലെ ഗതാഗതകുരുക്കിന് ആശ്വാസമാകും. മുംബൈ നഗരത്തെ പശ്‌ചിമ ഭാഗവുമായി ബന്ധിപ്പിക്കുന്നതാണ് പാത. മുംബൈ വിമാനത്താവളത്തിന്റെ ഒന്നും രണ്ടും ടെർമിനലുകളിലെത്താം. മഹാരാഷ്ട്ര സർക്കാറിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന തുരങ്കപാതയുടെ നിർമ്മാണം തുടങ്ങിയത് 2017ലാണ്.

പൂർണ്ണമായും ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന മെട്രോലൈൻ നഗരത്തിലെ ഗതാഗതകുരുക്ക് കുറയ്ക്കുക എന്നതാണ് ലക്ഷ്യം. നിലവിൽ ഒരുമണിക്കൂർ വേണ്ട യാത്രാസമയമാണ് നേർ പകുതിയായി മെട്രോ വന്നതിലൂടെ കുറയ്ക്കാൻ സാധിക്കുക. 10 സ്റ്റേഷനുകളാണ് ബികെസി മുതൽ ആരി വരെ ഉള്ളത്. രാവിലെ ആറരയ്ക്ക് ഭൂഗർഭ മെട്രോയിൽ സർവീസ് തുടങ്ങും. രാത്രി 10:30വരെ സർവീസുണ്ടാകും. പ്രതിദനം 96 ട്രിപ്പുകളുണ്ടാകുമെന്നാണ് എംഎംആർസിഎൽ വ്യക്തമാക്കുന്നത്. 10 രൂപ മുതൽ 50 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
<BR>
TAGS : MUMBAI METRO
SUMMARY : Mumbai’s first underground metro line opened

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *