മുണ്ടക്കൈ – ചൂരല്‍മല കേന്ദ്ര സഹായം; കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നതെന്ന് പിണറായി വിജയൻ

മുണ്ടക്കൈ – ചൂരല്‍മല കേന്ദ്ര സഹായം; കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നതെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം നഷ്ടപരിഹാരം നല്‍കാത്തത് കേരളത്തിനോട് പകയുള്ളത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുന്നില്ല. ഇതിലും വലിയ ദുരന്തത്തെ അതിജിവിച്ചതാണ് കേരളം. മുണ്ടക്കൈയിലേയും ചൂരല്‍ മലയിലേയും ദുരന്തബാധിതരെ കൈവിടില്ല. പുനഃരധിവാസം കൃത്യമായി നടപ്പാക്കും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റേത് നികൃഷ്ടമായ സമീപനമാണ്. കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നത്. പ്രളയ സമയത്തും ചില്ലിക്കാശ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചില്ല. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായി ഇടപെടും. സ്വാതന്ത്രസമര നേതാക്കളെ ആര്‍എസ്‌എസ് തമസ്‌കരിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ സവര്‍ക്കറെ ആദരിക്കുന്നതിലൂടെ സംഘപരിവാര്‍ ചരിത്രം തിരുത്തുകയാണ്.

അംബേദ്കറെ ആക്ഷേപിക്കാനും അവഹേളിക്കാനുമാണ് രാജ്യം ഭരിക്കുന്നവര്‍ ശ്രമിക്കുന്നത്, ചതുര്‍വര്‍ണ്യ ബോധമാണ് ഇത്തരം അവഹേളനത്തിന് കാരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS : PINARAY VIJAYAN
SUMMARY : Mundakai – Churalmala Central Assistance; Pinarayi Vijayan says that Kerala is not begging but asking for rights

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *