മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; 529.50 കോടി രൂപയുടെ പലിശ രഹിത വായ്പ അനുവദിച്ച്‌ കേന്ദ്രം

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; 529.50 കോടി രൂപയുടെ പലിശ രഹിത വായ്പ അനുവദിച്ച്‌ കേന്ദ്രം

ന്യൂഡൽഹി: വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേപ വായ്പ കേന്ദ്രസ‌ർക്കാർ അനുവദിച്ചു. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചിരിക്കുന്നത്. പലിശയില്ലാത്ത വായ്പ 50 വ‌ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. ഇതുമായി ബന്ധപ്പെട്ട് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്.

ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളില്‍ പൊതുകെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനർമിക്കുന്നതിനാണ് കേന്ദ്ര സഹായം. മാർച്ച്‌ 31 നകം പണം ഉപയോഗിക്കണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാന സമയത്തില്‍ പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിർദ്ദേശം പ്രായോഗികമല്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങളുടെ പ്രതികരണം.

കെട്ടിട നിര്‍മ്മാണം, സ്‌കൂള്‍ നവീകരണം, റോഡ് നിര്‍മ്മാണം, പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍ എന്നിവക്ക് പണം ചിലവഴിക്കാം. ടൗണ്‍ഷിപ്പിനായും പണം വിനിയോഗിക്കാം. നേരത്തെ 2000 കോടി രൂപയുടെ പ്രത്യേക പാക്കേജായിരുന്നു മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തി ഇത് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

TAGS : LATEST NEWS
SUMMARY : Mundakai-Churalmala rehabilitation; Center approves interest-free loan of Rs 529.50 crore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *