മുണ്ടക്കൈ പുനരധിവാസം; പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് മന്ത്രി കെ രാജന്‍
▪️ മന്ത്രി കെ. രാജൻ.

മുണ്ടക്കൈ പുനരധിവാസം; പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് മന്ത്രി കെ രാജന്‍

വയനാട്: മുണ്ടക്കൈ പുനരധിവാസവത്തില്‍ ഇപ്പോള്‍ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. പരാതി നല്‍കാൻ 15 ദിവസത്തെ സമയമുണ്ടെന്നും മുഴുവൻ പരാതിയും പരിശോധിച്ച്‌ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ലക്ഷ്യം ആരെയും ഒഴിവാക്കല്‍ അല്ലെന്നും, എല്ലാവരെയും ഉള്‍പ്പെടുത്തിയാണ് പുനരധിവാസമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടമായവര്‍, വീട് പൂര്‍ണമായും നഷ്ടമായില്ലെങ്കിലും അവിടേക്ക് ഇനി പോകാന്‍ കഴിയാത്തവര്‍ എന്നിങ്ങനെ രണ്ട് ഘട്ടത്തിലായാണ് പട്ടിക നടപ്പിലാക്കുന്നത്. ഒന്നാമത്തെ ലിസ്റ്റ് ആണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളത്. ദുരന്തത്തില്‍പ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ല. കോടതിയിലെ തീരുമാനം കൂടി വന്നാല്‍ വേഗത്തില്‍ പുനരധിവാസം നടക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS : WAYANAD LANDSLIDE
SUMMARY : Mundakai Rehabilitation; Minister K Rajan said that the released list is not final

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *