ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും പടയപ്പ

ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും പടയപ്പ

ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും സജീവമായി പടയപ്പയെന്ന കാട്ടാന. കല്ലാറിലെ മാലിന്യസംസ്കരണ കേന്ദ്രത്തിലെത്തി പച്ചക്കറി മാലിന്യങ്ങള്‍ കഴിച്ച ശേഷം തിരിക കാട്ടിലേക്ക് മടങ്ങുന്നതാണ് പടയപ്പയുടെ ഇപ്പോഴത്തെ രീതി.

മദപ്പാട് കഴിഞ്ഞ ശേഷം പടയപ്പയുടെ വരവും പോക്കും വാഹനങ്ങള്‍ക്ക് നേരെയൊന്നും അക്രമം നടത്താതെ തികച്ചും ശാന്ത സ്വഭാവമാണ് എന്നതാണ് നാട്ടുകാരിലും വിനോദ സഞ്ചാരികള്‍ക്കും ആശ്വാസമായിട്ടുള്ളത്. മാട്ടുപെട്ടി എസ്റ്റേറ്റിലെ ചോല കാടുകളിലായിരുന്നു പടയപ്പയുടെ ഇതിന് മുമ്പത്തെ താവളം.

മദപ്പാടിലായിരുന്ന കാട്ടാനയെ അവിടെ നിന്നും പിടികൂടി ഉള്‍കാട്ടിലേക്ക് വിടാൻ പലതവണ വനംവകുപ്പ് ശ്രമിച്ചു. പക്ഷെ ഒന്നും ഫലം കണ്ടില്ല. ഇതിനിടെ മദപ്പാടെല്ലാം പോയി പടയപ്പ ശാന്തനായി ഇതോടെ വനപാലകര്‍ കാട്ടിലേക്കയക്കുക എന്ന ശ്രമം വിട്ടു. ഇതിനുശേഷം കാണാതായ പടയപ്പ ഇപ്പോള്‍ എല്ലാ ദിവസവും കല്ലാറില്‍ വരാറുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *