മൂന്നാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു

മൂന്നാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു

ഇടുക്കി മൂന്നാർ എംജി കോളനിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. എംജി കോളനിയിലെ കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്. ഇന്ന് ഉച്ച മുതല്‍ മൂന്നാർ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഇതിനിടെ വീടിന് മുകളിലുണ്ടായിരുന്ന മണ്ണിടിഞ്ഞു വീടിനു മുകളിലേക്ക് വീഴുകയും വീട്ടമ്മ വീടിനുള്ളില്‍ കുടുങ്ങി പോവുകയുമായിരുന്നു.

രക്ഷപ്രവർത്തനത്തിന് ശേഷം മാലയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതോടെ മൂന്നാർ ഹെഡ് വർക്ക്സ് ഡാമില്‍ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. മുതിരപ്പുഴയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു.

TAGS : MUNNAR | LAND SLIDE | DEATH
SUMMARY : A woman died after a landslide fell on her house in Munnar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *