മാധ്യമങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാട്ടി നടൻ ദർശൻ

മാധ്യമങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാട്ടി നടൻ ദർശൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയവേമാധ്യമങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാട്ടി നടൻ ദർശൻ തോഗുദീപ. ബെള്ളാരി ജയിലിൽ കുടുംബവും അഭിഭാഷകരും കാണാനെത്തിയപ്പോഴാണ് നടന്റെ പ്രതിഷേധം. മാധ്യമങ്ങൾക്ക് നേരെ നടുവിരൽ ഉയർത്തിയാണ് നടൻ പ്രതിഷേധം അറിയിച്ചത്. തന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പകർത്തിയതോടെയാണ് നടുവിരൽ ഉയർത്തിയതെന്നാണ് നടന്റെ പ്രതികരണം.

ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നടനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സന്ദർശകരെ കാണാൻ പോകുമ്പോഴായിരുന്നു താരത്തിന്റെ മോശം പെരുമാറ്റം. ഇപ്പോഴും അഹങ്കാരത്തിന് കുറവൊന്നുമില്ലെന്നാണ് നടനെതിരെ ഉയരുന്ന വിമർശനം. ദർശന്റെ സഹോദരനും രണ്ട് അഭിഭാഷകരുമാണ് പ്രതിയെ ജയിലിൽ കാണാനെത്തിയത്.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Actor Darshan Thoogudeepa sparks controversy, shows middle finger to media

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *