പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

ബെംഗളൂരു: പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. ചാമരാജ്പേട്ട് സ്വദേശി തബ്രീസ് പാഷയാണ് മരിച്ചത്. ഭാര്യ ഫാത്തിമയെ കൊലപെടുത്തിയ കേസിൽ കോലാറിൽ ഒളിവിൽ കഴിയുകയായിരുന്നു തബ്രീസ്. ഇയാളെ കുറിച്ച് വിവരം ലഭിച്ച പോലീസ് പാഷ താമസിക്കുന്ന സ്ഥലത്തെത്തി പിടികൂടാൻ ശ്രമിച്ചപ്പോൾ  കുതറി ഓടുകയും കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് പാഷ ഭാര്യയെ കൊലപ്പെടുത്തിയത്. ഇയാൾ തന്നെ ഇതിന്റെ വീഡിയോ ഷൂട്ട്‌ ചെയ്ത് സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാൽ സൈബർ പോലീസ് ഇടപെട്ട് ഈ വീഡിയോ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.

TAGS: KARNATAKA | CRIME
SUMMARY: Man who murdered wife in Bengaluru dies in Kolar while trying to flee from police

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *