മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; കരാറുകാരന്‍ അറസ്റ്റില്‍

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; കരാറുകാരന്‍ അറസ്റ്റില്‍

റായ്പൂര്‍: മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കരാറുകാരനായ സുരേഷ് ചന്ദ്രാകറിനെയാണ് ഹൈദരാബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്ന് പോലീസ് പറയുന്നു. സംഭവം പുറത്തറിഞ്ഞതു മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.

ഹൈദരാബാദിലെ ഡ്രൈവറുടെ വസതിയില്‍ സുരേഷ് ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കണ്ടെത്താന്‍ പോലീസ് 200 സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയും 300 ഓളം മൊബൈല്‍ നമ്പറുകള്‍ നിരീക്ഷിക്കുകയും ചെയ്തു. പോലീസ് ഇപ്പോള്‍ ചന്ദ്രാകറിനെ ചോദ്യം ചെയ്യുകയാണ്.

ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ ചന്ദ്രക്കറിന്റെ ഭാര്യയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഛത്തീസ്ഗഢിലെ ബസ്തര്‍ ഡിവിഷനില്‍ കരാറുകാരന്റെ ഉടമസ്ഥതയിലുള്ള ഷെഡിലെ സെപ്റ്റിക് ടാങ്കില്‍ കഴിഞ്ഞയാഴ്ചയാണ് മുകേഷ് ചന്ദ്രാകറിന്റെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്റെ സഹോദരന്‍ യുകേഷ് അടുത്ത ദിവസം പോലീസില്‍ പരാതി നല്‍കി. ഡിസംബര്‍ 25 ന് എന്‍ഡിടിവി സ്ട്രിങ്ങര്‍ കൂടിയായി മുകേഷ് ഒരു റോഡ് നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച വാര്‍ത്ത സംപ്രേഷണം ചെയ്തിരുന്നു.

അതേ ദിവസം തന്നെ അന്വേഷണത്തിന് ഡെപ്യൂട്ടി മുഖ്യമന്ത്രി അരുണ്‍ സാവോ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. റോഡ് കരാറുകാരായ സുരേഷും കൂട്ടാളികളും ചേര്‍ന്നാണ് അഴിമതി നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടാണ് മുകേഷിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.

TAGS : LATEST NEWS
SUMMARY : Murder of Journalist; The contractor was arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *