കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകം; കൂട്ടബലാത്സംഗ സാധ്യത തള്ളി സിബിഐ

കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകം; കൂട്ടബലാത്സംഗ സാധ്യത തള്ളി സിബിഐ

കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളജില്‍ ബലാത്സംഗത്തിനിരയായി യുവഡോക്ടർ കൊല്ലപ്പെട്ട സംഭവത്തില്‍ കൂട്ടബലാത്സംഗത്തിന്റെ സാധ്യത തള്ളി സിബിഐ. നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയ് ആണ് കുറ്റം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

പ്രതിയില്‍നിന്നു ശേഖരിച്ച ഡിഎൻഎ ഡല്‍ഹി എയിംസിലേക്ക് അയച്ചിരിക്കുകയാണ്. ആ റിപ്പോർട്ട് ലഭ്യമായ ശേഷം അന്വേഷണം അവസാനിപ്പിച്ച്‌ കുറ്റപത്രം സമർപ്പിക്കും. 10 നുണപരിശോധനകളും നൂറിലേറെ മൊഴികളും ഇതുവരെ സിബിഐ റിക്കോർഡ് ചെയ്തിട്ടുണ്ട്. ഇതില്‍ ആശുപത്രിയുടെ മുൻ മേധാവി സന്ദീപ് ഘോഷിന്റേതും ഉള്‍പ്പെടും. ഇദ്ദേഹത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസും ഘോഷിനെതിരെ ഇ.ഡി ചുമത്തിയിട്ടുണ്ട്. അതിനിടെ, പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ പോലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ സമ്മർദ്ദമുണ്ടായിരുന്നുവെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വാദം ഇന്നലെ പുറത്തുവന്നിരുന്നു.

TAGS : KOLKATA DOCTOR MURDER | CBI
SUMMARY : Murder of young doctor in Kolkata; CBI denies possibility of gang rape

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *