കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യയെ ജീവനോടെ കണ്ടെത്തി; രണ്ട് വർഷത്തെ ശിക്ഷയ്ക്ക് ശേഷം യുവാവ് നിരപരാധിയെന്ന് കോടതി

കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യയെ ജീവനോടെ കണ്ടെത്തി; രണ്ട് വർഷത്തെ ശിക്ഷയ്ക്ക് ശേഷം യുവാവ് നിരപരാധിയെന്ന് കോടതി

ബെംഗളൂരു: കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യ ജീവനോടെ തിരിച്ചെടുത്തിയതോടെ കുറ്റവാളിയാണെന്ന് കോടതി വിധിച്ച യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞു. കുടക് ജില്ലയിലെ കുശാൽനഗർ താലൂക്കിലെ ബസവനഹള്ളി സ്വദേശിയായ സുരേഷ് ആണ് രണ്ട് വർഷത്തെ ജയിൽവാസത്തിനു ശേഷം നിരപരാധിയാണെന്ന് തെളിഞ്ഞത്.

ഭാര്യ മല്ലിയെ കൊലപ്പെടുത്തിയ കേസിലാണ് സുരേഷ് അറസ്റ്റിലായത്. മടിക്കേരിയിലെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ മല്ലി മരിച്ചെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. 2021ലാണ് കേസിനാസ്പദമായ സംഭവം. ഒരു വർഷത്തിനുശേഷം, മൈസൂരുവിലെ ബെട്ടഡാപുര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മല്ലിയുടേതെന്ന് കരുതിയ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. ഡിഎൻഎ ഫലം വരുന്നത് കാത്തിരിക്കാതെ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏകദേശം രണ്ട് വർഷത്തോളം അദ്ദേഹം ജയിലിൽ കിടന്നു. കോടതി ഉത്തരവിട്ട ഡിഎൻഎ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ മല്ലിയെഗയുടേതല്ലെന്ന് തെളിഞ്ഞപ്പോഴാണ് സുരേഷിന് ജാമ്യം ലഭിച്ച് വിട്ടയച്ചത്.

കഴിഞ്ഞ ദിവസം സുരേഷിന്റെ സുഹൃത്തുക്കൾ മല്ലിയെ ജീവനോടെ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ ബെട്ടഡാപുര പോലീസ് മല്ലിയെ കസ്റ്റഡിയിലെടുത്ത് മൈസൂരു കോടതിയിൽ ഹാജരാക്കുകയായിരുന്നു. കേസന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ പോലീസിൽ നിന്നും കോടതി റിപ്പോർട്ട്‌ തേടിയിട്ടുണ്ട്.

TAGS: KARNATAKA | CRIME
SUMMARY: Wife found alive 3 years later, Karnataka man served 2 years for her ‘murder

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *