സംഗീതസംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി

സംഗീതസംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി

സംഗീതസംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി. ഗായിക പൂർണിമ കണ്ണനാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഡിസംബർ 31ന് ചെന്നെെയിൽ വച്ചായിരുന്നു വിവാഹം നടന്നത്. സുഹൃത്തുക്കളും സഹപ്രവർത്തകരും ഇരുവർക്കും വിവാഹമംഗളങ്ങൾ നേർന്നു.

ദൂരദർശനിൽ വാർത്താവതാരകയായിരുന്ന ഹേമലതയുടെ മകളാണ് പൂർണിമ കണ്ണൻ. നേരത്തെ റേഡിയോ ജോക്കിയായി പ്രവർത്തിച്ചിരുന്നു

 

View this post on Instagram

 

A post shared by Poornima Kannan (@poornimakannan)

ഗപ്പി എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിജയ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. ശേഷം അമ്പിളി, നായാട്ട്, ഭീമന്റെ വഴി, പട, തല്ലുമാല, സുലെെഖ മൻസിൽ, ഫാമിലി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ സജീവമായി. കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമായ പ്രേമലുവിന് സംഗീതമൊരുക്കിയതും വിഷ്ണു ആയിരുന്നു. മലയാള സിനിമയിലെ യുവസംഗീതസംവിധായകരിൽ ഏറെ ശ്രദ്ധേയനാണ് വിഷ്ണു. പ്രാവിൻകൂട് ഷാപ്പ് ആണ് വിഷ്ണുവിന്റെ റിലിസിനൊരുങ്ങുന്ന ചിത്രം.

 

<br>
TAGS : MUSIC DIRECTOR VISHNU VIJAY | CELEBRITY
SUMMARY : Music composer Vishnu Vijay gets married

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *