സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. സുഷിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. വിവാഹ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെ ആശംസകളറിയിച്ച് നിരവധി ആരാധകരും പ്രമുഖരുമാണ് രംഗത്തെത്തിയിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന് ഫഹദ് ഫാസിലും ഭാര്യ നസ്രിയയും എത്തിയിരുന്നു. നടൻ ജയറാം, കാളിദാസ്, പാർവതി, ശ്യാം പുഷ്കരൻ, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.

ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് വധൂവരന്മാർക്ക് ആശംസനേർന്നെത്തിയത്. നേരത്തെ, ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് സുഷിൻ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു.

സംഗീത സംവിധായകന്‍ ദീപക് ദേവിന്റെ ശിഷ്യനായി സിനിമയിലേക്കെത്തിയ സുഷിന്‍ ഇന്ന് മലയാളത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള സംഗീത സംവിധായകനാണ്. 2014-ല്‍ ‘സപ്തമശ്രീ തസ്‌കര:’ എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതം ചെയ്ത് സ്വതന്ത്രസംഗീത സംവിധായകനായ സുഷിന്‍, പിന്നീട് തൊട്ടതെല്ലാം ഹിറ്റാക്കി. വരത്തന്‍, കുമ്പളങ്ങി നൈറ്റ്‌സ്, ഭീഷ്മപര്‍വ്വം, മഞ്ഞുമ്മല്‍ ബോയ്‌സ്, കണ്ണൂര്‍ സ്‌ക്വാഡ്, മിന്നല്‍ മുരളി, രോമാഞ്ചം, ആവേശം, വൈറസ്, അഞ്ചാം പാതിര, കിസ്മത്ത്, എസ്ര തുടങ്ങി തുടര്‍ച്ചയായ ഹിറ്റുകള്‍ സൃഷ്ടിച്ചു.

അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്ൻവില്ലയാണ് സുഷിൻ അവസാനം സം​ഗീതം ചെയ്ത ചിത്രം. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിൻ അറിയിച്ചിരുന്നു. പിന്നാലെയായിരുന്നു വിവാഹം.
<BR>
TAGS : SUSHIN SHYAM | VIRAL WEEDING
SUMMARY : Music director Sushin Shyam got married

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *