മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ ഇന്ന് ചെന്നൈയിൽ

മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ ഇന്ന് ചെന്നൈയിൽ

ചെന്നൈ: മുസ്ലീം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം ചെന്നൈയില്‍ ഇന്ന് നടക്കും. ചെന്നൈയിലെ പൂനമല്ലി ഹൈറോഡിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് യോഗം ചേരുക. ഇന്ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ കേരളത്തിനു പുറത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നതിനൊപ്പം പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കും.

കേന്ദ്രസർക്കാരിനെതിരേ മതനിരപേക്ഷ ശക്തികൾ നടത്തുന്ന പോരാട്ടത്തിൽ മുസ്‌ലിം, ന്യൂനപക്ഷ, ദളിത്, പിന്നാക്ക ജനവിഭാഗങ്ങളെ അണിനിരത്തുന്നതിന്‌ കർമപരിപാടിക്ക് കൗൺസിൽ രൂപംനൽകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 500ലധികം പ്രതിനിധികള്‍ ദേശിയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും.

ദേശീയതലത്തിൽ അംഗത്വ കാംപെയ്‌നും സംസ്ഥാന കമ്മിറ്റികളുടെ രൂപവത്കരണവും പൂർത്തിയാക്കിയതിന്റെ തുടർച്ചയായാണ് ദേശീയ കൗൺസിൽ ചേരുന്നത്. ഇതിനു മുന്നോടിയായി ബുധനാഴ്ച ദേശീയ സെക്രട്ടേറിയറ്റ് യോഗംചേർന്നിരുന്നു. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ അധ്യക്ഷതവഹിച്ച നിർവാഹക സമിതി യോഗം ലീഗ് ദേശീയ അഡ്വൈസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

<BR>
TAGS : INDIAN UNION MUSLIM LEAGUE
SUMMARY : Muslim League National Council in Chennai today

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *